Connect with us

Kerala

മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് കോളജ് തുറക്കുന്നത്.

Published

|

Last Updated

കൊച്ചി | എറണാകുളം മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും . കോളജ് അധികൃതരും പോലീസും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആറ് മണിയ്ക്കുതന്നെ കോളജ് ഗേറ്റ് അടക്കും. കുറച്ച് ദിവസത്തേക്ക് കോളജ് പരിസരത്ത് പോലീസ് സാന്നിധ്യവും ഉണ്ടാകും .സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് കോളജ് തുറക്കുന്നത്.

കഴിഞ്ഞ വ്യാഴായ്ചയാണ് അനിശ്ചിതകാലത്തേക്ക് കോളജും ഹോസ്റ്റലും അടച്ചത്. കെഎസ് യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കോളജില്‍ സംഘര്‍ഷം ഉണ്ടാവുകയും തുടര്‍ന്ന് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest