Connect with us

National

മഹാരാഷ്ട്ര ,ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ; ഇരു മുന്നണികള്‍ക്കും നിര്‍ണായകം

ഇന്ത്യ മുന്നണിക്കും ബിജെപി മുന്നണിക്കും ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഇന്ത്യ മുന്നണിക്കും ബിജെപി മുന്നണിക്കും ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി- ശിവസേന (ഷിന്‍ഡെ), എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി. അതേസമയം അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന) ഉദ്ധവ് താക്കറെ), എന്‍സിപി (ശരദ് പവാര്‍) സഖ്യമായ മഹാവികാസ് അഖാഡി കണക്കു കൂട്ടുന്നത്

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Latest