Connect with us

National

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം; മരണം പതിനൊന്നായി

ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്റെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്

Published

|

Last Updated

താനെ | മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണം പതിനൊന്നായി. അറുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച മരണ സംഖ്യ ഏഴായിരുന്നു. പിന്നീട് കൂടുതല്‍ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്റെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി മൂന്ന് തവണ പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറഞ്ഞത്.സ്ഫോടനത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി. പൊട്ടത്തെറിയുടെ തീവ്രതയില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഫോടനം നടക്കുമ്പോള്‍ പകല്‍ ഷിഫ്റ്റില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു.

 

Latest