National
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ടെണ്ണിയെന്ന് റിപോര്‍ട്ട്
ആകെയുള്ള 288 മണ്ഡലങ്ങളില്‍ 6,40,88,195 വോട്ടാണ് (66.05 ശതമാനം) പോള്‍ ചെയ്തത്. എന്നാല്‍, 6,45,92,508 വോട്ട് എണ്ണിയതായാണ് റിപോര്‍ട്ട്.
മുംബൈ | മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ടെണ്ണിയെന്ന് റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആകെയുള്ള 288 മണ്ഡലങ്ങളില്‍ 6,40,88,195 വോട്ടാണ് (66.05 ശതമാനം) പോള്‍ ചെയ്തത്. എന്നാല്‍, 6,45,92,508 വോട്ട് എണ്ണിയതായാണ് റിപോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ 5,04,313 അധികം വോട്ടാണ് എണ്ണിയത്. ‘ദി വയര്‍’ ആണ് കണക്കിലെ പൊരുത്തക്കേട് പുറത്തുവിട്ടത്.
അതേസമയം, എട്ട് മണ്ഡലങ്ങളില്‍ നേരെ തിരിച്ചാണ്. എണ്ണിയ വോട്ട് പോള്‍ ചെയ്തതിനെക്കാള്‍ കുറവാണ്. ബാക്കിയുള്ള 280 മണ്ഡലങ്ങളിലാണ് പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയത്.
ഇതില്‍ അഷ്തി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടെണ്ണിയത്-4,538. ഒസ്മാനാബാദ് മണ്ഡലത്തിലാണെങ്കില്‍ ഇത് 4,155 ആണ്.