National
മഹാരാഷ്ട്രയിൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ തീപ്പിടിത്തം; 11 മരണം
മരിച്ചവരെല്ലാം രോഗികളാണെന്നാണ് സൂചന.
മുംബൈ | മഹാരാഷ്ട്ര അഹമ്മദ് നഗർ സിവില്‍ ഹോസ്പിറ്റലിലെ കൊവിഡ് 19 തീവ്രപരിചരണ വിഭാഗത്തിൽ തീപ്പിടിത്തം. സംഭവത്തിൽ 11 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് സൂചന. ആകെ 17 പേരാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. ഷോർട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
---- facebook comment plugin here -----