National
മഹാരാഷ്ട്ര മുഅല്ലിം ദ്വിദ്വിന എം ഇ പി ട്രെയിനിംഗ് ക്യാമ്പ് സമാപിച്ചു
മുംബൈ ധാരാവി ഗൗസിയ സുന്നി ഷാഫി മസ്ജിദില്‍ നടന്ന പരിപാടി മുഫ്തി റഫീഖ് സഅദി ഉദ്ഘാടനം ചെയ്തു.
മുംബൈ | സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ദ്വിദിന എം ഇ പി ക്യാമ്പ് സംഘടിപ്പിച്ചു. മുംബൈ ധാരാവി ഗൗസിയ സുന്നി ഷാഫി മസ്ജിദില്‍ നടന്ന പരിപാടി മുഫ്തി റഫീഖ് സഅദി ഉദ്ഘാടനം ചെയ്തു.
ലേണിംഗ് ബാക്ക്‌വേഡ്, എജ്യുക്കേഷന്‍ സൈക്കോളജി, ലേണിംഗ് ഡിസെബിലിറ്റി, ബേസിക് സ്‌കില്‍, ലൈഫ് സ്‌കില്‍ തുടങ്ങിയ പത്തോളം വിഷയങ്ങളില്‍ സുലൈമാന്‍ സഖാഫി കുഞ്ഞിക്കുളം, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി മുഅല്ലിമീങ്ങളെ ബോധവത്ക്കരിച്ചു.
കര്‍ണാടക ഹുബ്ലി, കുംട്ട (കര്‍ണാടക), രാജപൂര്‍, പ്രബനി, റായ്ഗഡ്, മുംബൈ, പെന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ട്രെയിനര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ധാരാവി ഗൗസിയ ഷാഫി സുന്നി മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പിനു നേതൃത്വം നല്‍കിയ ഉസ്താദുമാരെയും സംഘാടകരെയും ആദരിച്ചു.