Connect with us

Kerala

വാളയാറില്‍ 26 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

ഷര്‍ട്ടിനുള്ളില്‍ പ്രത്യേക തരം അറയുള്ള ബനിയന്റെ ഉള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്

Published

|

Last Updated

കല്‍പ്പറ്റ |  വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലക്ഷങ്ങളുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ഇരുപത്തിയാറര ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയായ താനാജി ഷിന്‍ഡെയെ എക്സൈസ് പിടികൂടിയത്.

ഷര്‍ട്ടിനുള്ളില്‍ പ്രത്യേക തരം അറയുള്ള ബനിയന്റെ ഉള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത താനാജി വാഹന പരിശോധനക്കിടെയാണ് പിടിയിലാകുന്നത്. യാത്രാ ഉദ്ദേശം ചോദിച്ചപ്പോള്‍ പ്രതി പരുങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ച ബനിയന്‍ കണ്ടെത്തിയത്.ഇതില്‍ നിന്നും ഇരുപത്തിയാറു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അറയുള്ള ബനിയനില്‍ പലപ്പോഴായി പണം ഒളിപ്പിച്ച് കടത്തിയതായി യുവാവ് മൊഴി നല്‍കി. പണം ആര്‍ക്കു വേണ്ടിയാണ് കടത്തിയതെന്നും എവിടെ നിന്നുമാണ് കൊണ്ടു വരുന്നതുമടക്കമുള്ള കാര്യങ്ങളില്‍ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്