Connect with us

National

മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായി; പരിഹസിച്ച് ശരദ് പവാർ

മഹാവികാസ് അഘാഡി നേതാക്കള്‍ ഒന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Published

|

Last Updated

മുബൈ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയൊക്കെ റോഡ് ഷോകളും റാലികളും നടത്തിയോ അവിടെയെല്ലാം മഹാവികാസ് അഘാഡി സംഖ്യത്തിന് വിജയിക്കാനായി. തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിയോട്  നന്ദി പറയേണ്ടത് എന്റെ കടമയാണെന്നുമായിരുന്നു ശരത് പവാറിന്‍റെ പരിഹാസം.

മഹാവികാസ് അഘാഡി നേതാക്കള്‍ ഒന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2019ലെ 23 സീറ്റുകളില്‍ നിന്നും ബിജെപി ഒമ്പത് സീറ്റുകളിലേക്കാണ് ഒതുങ്ങിയത്.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയം തുടക്കം മാത്രമാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest