Connect with us

Racial abuse

എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്

ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ തലയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു മാര്‍ച്ച്

Published

|

Last Updated

ഇടുക്കി | എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ തലയുടെ ഫോട്ടോ ഒട്ടിച്ച ഫ്‌ളക്‌സുമായെത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. കെ കെ രമക്കെതിരായ പരാമര്‍ശത്തില്‍ എം എം മണിയുടെ സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സംഭവം വിവാദമായതോടെ ഫ്‌ളക്‌സ് എടുത്തുമാറ്റി. മറ്റൊരു ബാനര്‍ എത്തിച്ചു.

മഹിളാ കോണ്‍ഗ്രസിന്റെ വംശീയ അധിക്ഷേപ മാര്‍ച്ച് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തിയില്ല. എം എം മണി കെ കെ രമയെ അധിക്ഷേപിച്ചലും രൂക്ഷമായ അധിക്ഷേപമായണ് മണിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്.

 

 

Latest