Connect with us

suicide case

മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബി ജെ പി നേതാവിനെതിരെ കുടുംബം

ബി ജെ പി നേതാവായ പ്രജീവ് തന്നെ ഉപയോഗിച്ചതായി ആത്മഹത്യക്കുറിപ്പില്‍ ശരണ്യ

Published

|

Last Updated

പാലക്കാട് | മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബി ജെ പി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അഞ്ച് പേജുള്ള ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബി ജെ പി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യക്ക് പിന്നില്‍ പ്രജീവാണെന്ന് കുടുംബവും ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രജീവിനെ ഉടന്‍ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ട്. ബി ജെ പി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.

 

 

 

Latest