Connect with us

Business

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില 63,000 രൂപ വരെ വര്‍ധിപ്പിച്ചു

വില വര്‍ധനവ് 2022 ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് കമ്പനികളിലൊന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ വാഹന ശ്രേണിയുടെ വിലയില്‍ 2.5 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു. ഇതോടെ എക്സ്-ഷോറൂം വിലയില്‍ 63,000 രൂപ വരെ വര്‍ധനവ് ഉണ്ടാകും. സ്റ്റീല്‍, അലൂമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചതിന്റെ ഫലമാണ് വില പരിഷ്‌കരണത്തിന് കാരണമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.

വില വര്‍ധനവ് 2022 ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വാഹനങ്ങളുടെ ശ്രേണിയിലുടനീളമുള്ള എക്സ് ഷോറൂം വിലകളില്‍ 10,000 രൂപ മുതല്‍ 63,000 രൂപ വരെയാണ് വര്‍ധനവ്. പുതിയ വിലകള്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ തങ്ങളുടെ വില്‍പ്പന, ഡീലര്‍ ശൃംഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കി.

 

Latest