Connect with us

First Gear

മഹീന്ദ്ര ബൊലേറോ; ഇതുവരെ വിറ്റത് 14 ലക്ഷം യൂണിറ്റുകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്രയുടെ ബൊലേറോ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി| ജനപ്രിയ വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്രയുടെ ബൊലേറോ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2000-ല്‍ ആണ് ഈ ജനപ്രിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം വിപണിയിലെത്തിയ ശേഷം 14 ലക്ഷം യൂണിറ്റുകള്‍ വില്‍പ്പന നടത്തിയെന്ന് കമ്പനി വ്യക്തമാക്കി.

2021ലാണ് ബൊലേറോയുടെ നിയോ എന്ന മോഡല്‍ അവതരിപ്പിച്ചത്.
സെമി-അര്‍ബന്‍, റൂറല്‍ ഏരിയയില്‍ മഹീന്ദ്ര ബൊലേറോ ജനപ്രിയമാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിട്ടുള്ള 100 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ഖും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്.
നിലവില്‍ ബൊലേറോ നിയോയ്ക്ക് 8.77 ലക്ഷം മുതല്‍ 10.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

 

 

Latest