Connect with us

Business

മഹീന്ദ്ര 1.25 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു

ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തില്‍ ഓണം ആകാറായപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ മാസം മോഡല്‍ നിരയില്‍ 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് മോഡലുകളില്‍ ഓരോന്നിനും ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ഒറിജിനല്‍ ആക്സസറികളുടെ രൂപത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഈ ഓഗസ്റ്റില്‍ എക്‌സ്യുവി400, മറാസോ, എക്‌സ്യുവി300, ബൊലേറോ, ബൊലേറോ നിയോ എന്നീ മോഡലുകളില്‍ 1.25 ലക്ഷം രൂപ വരെ കിഴിവ് നേടാം. മഹീന്ദ്രയുടെ ഏക ഇവി ഓഫറായ എക്‌സ്യുവി400 ഇലക്ട്രിക് എസ്യുവി ഈ മാസം വാങ്ങിയാല്‍ 1.25 ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാവും. സൗജന്യ ആക്സസറികളില്ലാതെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ഓഫറാണിത്. യഥാക്രമം 375 കിലോമീറ്റര്‍, 456 കിലോമീറ്റര്‍ എന്നിങ്ങനെ റേഞ്ച് നല്‍കുന്ന ഇസി, ഇഎല്‍ വേരിയന്റുകളിലാണ് കാര്‍ ഉള്ളത്.

മഹീന്ദ്ര മറാസോയുടെ എല്ലാ വകഭേദങ്ങള്‍ക്കും 73,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അതില്‍ 58,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വിലമതിക്കുന്ന ഒറിജിനല്‍ ആക്സസറികളുമാണ് ഉള്‍പ്പെടുന്നത്.മഹീന്ദ്ര എക്‌സ്യുവി300 കോംപാക്ട് എസ്യുവിയുടെ പെട്രോള്‍ വേരിയന്റുകളില്‍ മഹീന്ദ്ര 45,000 രൂപ മുതല്‍ 71,000 രൂപ വരെയുള്ള കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.

മോഡലിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. എക്‌സ്യുവി300 എസ്യുവിയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും ആക്‌സസറികളും തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് വ്യത്യാസപ്പെടും. ബൊലേറോയ്ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും ആക്സസറികളും ഉള്‍പ്പെടെ 25,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നാല്‍ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

മഹീന്ദ്ര ബൊലേറോ നിയോയുടെ ഉപഭോക്താക്കള്‍ക്ക് വേരിയന്റ് അനുസരിച്ച് 22,000 രൂപ മുതല്‍ 50,000 രൂപ ആനുകൂല്യങ്ങള്‍ ലഭിക്കും. അത് ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ജെനുവിന്‍ ആക്സസറികള്‍ ആയി ലഭിക്കും. മഹീന്ദ്ര ഥാറിനും ഈ മാസം ഓഫറുകള്‍ ലഭ്യമാവും. വാഹനത്തിന്റെ 4ഡബ്ല്യുഡി പതിപ്പിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ 20,000 രൂപ വിലമതിക്കുന്ന ആക്സസറികളോടെയാണ് ലഭ്യമാവുക. ഥാറിന്റെ ആര്‍ഡബ്ല്യുഡി വേരിയന്റുകളില്‍ ഈ മാസം ഓഫറുകളും ആനുകൂല്യങ്ങളുമൊന്നും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ഉപഭോക്താക്കള്‍ അടുത്തുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

 

Latest