First Gear
എക്‌സ്‌യുവി300 ടര്‍ബോ സ്പോര്‍ട്ടിന് 43000 രൂപ വരെ വര്‍ധിപ്പിച്ച് മഹീന്ദ്ര
മോണോടോണും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഉള്ള ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8(ഒ) എന്നീ മൂന്ന് വകഭേദങ്ങളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.
ന്യൂഡല്‍ഹി|2023 മാര്‍ച്ചിലാണ് മഹീന്ദ്ര, ബിഎസ്6 ഫേസ് 2 എക്‌സ്യുവി300 ടര്‍ബോസ്പോര്‍ട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, വാഹനനിര്‍മ്മാതാവ് എസ്യുവിയുടെ വില പുതുക്കിയിരിക്കുകയാണ്. മോണോടോണും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഉള്ള ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8(ഒ) എന്നീ മൂന്ന് വകഭേദങ്ങളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.
ഡബ്ല്യു8(ഒ) വേരിയന്റിന് 43,000 രൂപ വരെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ ട്രിമ്മിന്റെ ഡ്യുവല്‍-ടോണ്‍ വേരിയന്റിന് 40,400 രൂപ വര്‍ധനവും ലഭിക്കുന്നു. ഡബ്ല്യു6, ഡബ്ല്യു8 വേരിയന്റുകള്‍ക്ക് യഥാക്രമം 36,400, 37,300 രൂപ വില വര്‍ധിക്കും.
128 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എം സ്റ്റാലിയന്‍പെട്രോള്‍ എഞ്ചിനാണ് എക്‌സ്യുവി300 ടര്‍ബോ സ്‌പോര്‍ട്ടിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയതാണ്.
എസ്യുവിയുടെ പുതുക്കിയ എക്സ്-ഷോറൂം വിലകള്‍ ഇവയാണ്:
മഹീന്ദ്ര എക്‌സ്യുവി300 ടര്‍ബോ സ്‌പോര്‍ട്ട് ഡബ്ല്യു6ന് 10.71 ലക്ഷം രൂപ
മഹീന്ദ്ര എക്‌സ്യുവി300 ടര്‍ബോ സ്‌പോര്‍ട്ട് ഡബ്ല്യു8ന് 12.02 ലക്ഷം രൂപ
മഹീന്ദ്ര എക്‌സ്യുവി300 ടര്‍ബോസ്‌പോര്‍ട്ട് ഡബ്ല്യു8ഡ്യുവല്‍ ടോണിന് 12.14 ലക്ഷം രൂപ
മഹീന്ദ്ര എക്‌സ്യുവി300 ടര്‍ബോ സ്‌പോര്‍ട്ട് ഡബ്ല്യു8(ഒ)ന് 13.18 ലക്ഷം രൂപ
മഹീന്ദ്ര എക്‌സ്യുവി300 ടര്‍ബോ സ്‌പോര്‍ട്ട് ഡബ്ല്യു8(ഒ) ഡ്യുവല്‍ ടോണിന് 13.30 ലക്ഷം രൂപ