Connect with us

First Gear

ഥാര്‍ എസ് യുവിയുടെ വില കൂട്ടി മഹീന്ദ്ര

വില വര്‍ധനയുടെ അടിസ്ഥാനത്തില്‍, ഥാര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ 44,000 രൂപ വരെ കൂടുതലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ജനപ്രിയ ഥാര്‍ എസ് യുവിയുടെ പുതിയ പതിപ്പ് 2020 ഒക്ടോബര്‍ രണ്ടിനാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്തെ് അവതരിപ്പിച്ചത്. ആദ്യകാല ഥാര്‍ ഡീസല്‍ മാനുവല്‍ മോഡല്‍ മാത്രമായിരുന്നു. രണ്ടാം തലമുറ മോഡലിന് ആദ്യമായി പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിച്ചു. പെട്രോള്‍ എഞ്ചിന്‍ 152 എച്ച്പി, 320 എന്‍എം, 2.0 ലിറ്റര്‍ ‘എംസ്റ്റാലിയന്‍’ യൂണിറ്റാണ്. മികച്ച വില്‍പ്പന നേടി വിപണിയില്‍ കുതിക്കുന്ന മോഡലിന് ഇപ്പോള്‍ വില കൂട്ടിയിരിക്കുകയാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

വില വര്‍ധനയുടെ അടിസ്ഥാനത്തില്‍, ഥാര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ 44,000 രൂപ വരെ കൂടുതലാണ്. എന്‍ട്രി ലെവല്‍ എ എക്‌സ് (ഒ) എംടി സോഫ്റ്റ് ടോപ്പിന്റെ വില 39,000 രൂപ വര്‍ധിച്ചപ്പോള്‍ ടോപ്പ്-സ്‌പെക്ക് എല്‍എക്‌സ് എടി ഹാര്‍ഡ് ടോപ്പിന് ഇപ്പോള്‍ 44,000 രൂപ കൂടി.

മഹീന്ദ്ര ഥാര്‍ പെട്രോള്‍ വില (എക്‌സ് ഷോറൂം, ഇന്ത്യ)

എ എക്‌സ് (ഒ) എംടി സോഫ്റ്റ് ടോപ്പിന്റെ പുതിയ വില 13.18 ലക്ഷം രൂപയാണ്. 12.79 ലക്ഷം രൂപയായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ മോഡലിന് ഇനിമുതല്‍ 39,000 രൂപ അധികം മുടക്കണം. എല്‍ എക്‌സ് എംടി ഹാര്‍ഡ് ടോപ്പിന്റെ പുതിയ വില 13.79 ലക്ഷം രൂപയാണ്. പഴയ വില 13.39 ലക്ഷം രൂപയുമാണ്. ഈ മോഡലിന് 40,000 രൂപ അധികം മുടക്കണം. എല്‍എക്സ് എടി സോഫ്റ്റ് ടോപ്പിന്റെ പുതിയ വില 15.23 ലക്ഷം രൂപയാണ്. 14.79 ലക്ഷം രൂപയായിരുന്നു പഴയ വില. ഈ മോഡല്‍ വാങ്ങാന്‍ ഇനി മുതല്‍ 44,000 രൂപ അധികം മുടക്കണം. എല്‍എക്സ് എടി ഹാര്‍ഡ് ടോപ്പിന്റെ പുതിയ വില 15.33 ലക്ഷം രൂപയും പഴയ വില 14.89 ലക്ഷം രൂപയുമാണ്. 44,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഥാര്‍ ഡീസല്‍ വില 39,000-45,000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബേസ് എഎക്‌സ് (ഒ) എംടി സോഫ്റ്റ് ടോപ്പ് വേരിയന്റിന് ഏറ്റവും കുറഞ്ഞ വില വര്‍ധനവാണുള്ളത്. അതേസമയം എല്‍എക്‌സ് എടി ഹാര്‍ഡ് ടോപ്പിന് ഏറ്റവും വലിയ വില വര്‍ധവ് ലഭിക്കുന്നു. പുതിയ ഥാറിന്റെ ഡീസല്‍ എഞ്ചിന്‍ 132 എച്ച്പി, 300 എന്‍എം, 2.2 ലിറ്റര്‍ എംഹോക്ക് യൂണിറ്റാണ്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും ഐസിന്‍ സോഴ്സ്ഡ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിലും ലഭ്യമാണ്.

മഹീന്ദ്ര ഥാര്‍ ഡീസല്‍ വില (എക്‌സ്-ഷോറൂം, ഇന്ത്യ)

ഥാര്‍ എഎക്‌സ് (ഒ) എംടി സോഫ്റ്റ് ടോപ്പിന്റെ പുതിയ വില 13.38 ലക്ഷം രൂപയാണ്. പഴയ വില 12.99 ലക്ഷം രൂപയായിരുന്നു. ഈ മോഡല്‍ വാങ്ങുന്നവര്‍ 39,000 രൂപ അധികം മുടക്കണം. എഎക്‌സ് (ഒ) എംടി ഹാര്‍ഡ് ടോപ്പിന്റെ പുതിയ വില 13.49 ലക്ഷം രൂപയും പഴയ വില 13.09 ലക്ഷം രൂപയുമാണ്. ഈ മോഡലിന് 40,000 രൂപയുടെ വര്‍ധനവാണുള്ളത്. ഥാര്‍ എല്‍എക്‌സ് എംടി സോഫ്റ്റ് ടോപ്പിന്റെ പുതിയ വില 14.00 ലക്ഷം രൂപയാണ്. പഴയ വില 13.59 ലക്ഷം രൂപയാണ്. 41,000 രൂപയുടെ വര്‍ധനവാണ് ഈ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. എല്‍എക്‌സ് എംടി ഹാര്‍ഡ് ടോപ്പിന്റെ പുതിയ വില 14.10 ലക്ഷം രൂപയും പഴയ വില 13.69 ലക്ഷം രൂപയുമാണ്. ഈ മോഡല്‍ വാങ്ങുന്നവര്‍ ഇനി മുതല്‍ 41,000 രൂപ അധികം മുടക്കണം. എല്‍എക്സ് എടി സോഫ്റ്റ് ടോപ്പിന്റെ പുതിയ വില 15.43 ലക്ഷം രൂപയാണ്. പഴയ വില 14.99 ലക്ഷം രൂപയുമാണ്. 44,000 രൂപയുടെ വര്‍ധനവാണ് ഈ മോഡലിനുള്ളത്. എല്‍എക്‌സ് എടി ഹാര്‍ഡ് ടോപ്പിന്റെ പുതിയ വില 15.54 ലക്ഷം രൂപയാണ്. 45,000 രൂപയാണ് ഈ മോഡലിന് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ പഴയ വില 15. 09 ലക്ഷം രൂപയായിരുന്നു.

 

 

Latest