First Gear
റോഡിൽ റോക്കിങ് ആകാൻ എത്തുന്നു, മഹീന്ദ്ര ഥാർ റോക്സ്
രണ്ട് എക്സ്ട്രാ വാതിലുകളും വർധിപ്പിച്ച നീളവും വീൽ ബേസും കൂടാതെ പുതിയ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകളും ഉൾപ്പെടുന്ന രൂപകല്പനയാണ് പുതിയ ഥാറിന്റേത്.
ഏറെ പ്രതീക്ഷയോടെ വാഹനപ്രേമികൾ കാത്തിരുന്ന മഹീന്ദ്ര ഥാർ ഫൈവ് ഡോർ കമ്പനി ഉടനെ വിപണിയിൽ എത്തിച്ചേരിക്കുമെന്ന് സൂചന. ഇതിന് മഹീന്ദ്ര ഥാർ റോക്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 ഓടെ ഇത് വിപണിയിലെത്തും.
നിലവിലുള്ള ഥാർ നാലുവർഷം മുമ്പ് ഇതേപോലെ അരങ്ങേറ്റം കുറിച്ചപ്പോൾ ഒരുപാട് ആളുകളാണ് വണ്ടിയെ സ്വീകരിച്ചത്. രണ്ട് എക്സ്ട്രാ വാതിലുകളും വർധിപ്പിച്ച നീളവും വീൽ ബേസും കൂടാതെ പുതിയ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകളും ഉൾപ്പെടുന്ന രൂപകല്പനയാണ് പുതിയ ഥാറിന്റേത്.
ഫൈവ് ഡോർ ഥാറിന്റെ എൻജിനിൽ 2.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറും 2.2 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. 6 സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്സുകൾ എന്നിവ വണ്ടിയിൽ ഉണ്ടാകും. കുറഞ്ഞ അനുപാതത്തിലുള്ള ഗിയർ ബോക്സ്, റിയൽ ആക്സിലിലെ മെക്കാനിക്കൽ ലോക്കിംഗ് ഡിഫറെൻഷ്യൽ, ബ്രേക്ക് ലോക്കിംഗ് ഫ്രണ്ട് ആക്സിൽ എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് ഥാർ ക്രമീകരിച്ചിരിക്കുന്നത്.
ഈ വണ്ടിക്ക് ഏകദേശം 13 ലക്ഷം മുതൽ 25 ലക്ഷം വരെ എക്സ് ഷോറൂം വില നൽകേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.