National
റീൽ ചിത്രീകരിക്കാൻ മഹീന്ദ്ര താർ റെയിൽവേ ട്രാക്കിൽ കയറ്റി; ഗൂഡ്സ് ട്രെയിനുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്
താർ ഓടിച്ചയാളെ പിന്നീട് പോലീസ് പിടികൂടി
ജയ്പൂർ | സോഷ്യൽ മീഡിയയിൽ റീൽ വീഡിയോ ചിത്രീകരിക്കാൻ റെയിൽവേ ട്രാക്കിൽ മഹീന്ദ്ര താർ എസ് യു വി ഓടിച്ചു കയറ്റിയയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. അടുത്തുവരുന്ന ഗുഡ്‌സ് ട്രെയിൻ കണ്ട് ട്രാക്കിൽ നിന്ന് താർ മാറ്റാൻ ശ്രമിച്ചപ്പോൾ ട്രാക്കിൽ കുടുങ്ങി. ലോക്കോ പൈലറ്റ് സമയോചിതമായി ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. താർ ഓടിച്ചയാളെ പിന്നീട് പോലീസ് പിടികൂടി. താർ പിടിച്ചെടുക്കുകയും ചെയ്തു.
മഹീന്ദ്ര താർ വാഹനം ഓടിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലിറങ്ങിയയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ട്രാക്കിലൂടെ കാർ ഓടിച്ചുകൊണ്ടുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, അപ്രതീക്ഷിതമായി ഒരു ഗൂഡ്സ് ട്രെയിൻ അടുത്തു കണ്ടപ്പോൾ വാഹനം ട്രാക്കിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു.
जयपुर : किराए पर ली SUV कार और दौड़ा दी रेलवे ट्रैक पर,स्टंट दिखाने के चक्कर में गंवा देते जान.@jaipur_police @RajPoliceHelp #JaipurNews #SUV #Jaipur pic.twitter.com/RfkfnQdlMe
— Bharat Raftar TV (@BharatRaftarTV) November 12, 2024
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിലർ പോലീസുകാരുടെ സഹായത്തോടെ കാർ ട്രാക്കിൽ നിന്ന് മാറ്റുന്നത് വീഡിയോയിൽ കാണാം. പിന്നീട് 20-30 മീറ്റർ പിന്നോട്ട് എടുത്ത് വാഹനം അതിവേഗം ഓടിച്ചുപോകുന്നതിനിടെ മൂന്ന് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.
പോലീസ് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.