First Gear
മഹീന്ദ്ര എക്‌സ് യുവി400 ഇലക്ട്രിക് എസ്യുവി; കിഴിവ്1.25 ലക്ഷം രൂപ വരെ
മഹീന്ദ്ര എക്‌സ് യുവി400യുടെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്ത യൂണിറ്റുകള്‍ക്ക് മാത്രമാണ് 1.25 ലക്ഷം രൂപയുടെ ഈ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.
ന്യൂഡല്‍ഹി| മഹീന്ദ്ര എക്‌സ് യുവി400 ഇലക്ട്രിക് എസ്യുവിക്ക് വന്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ വാഹനം ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 1.25 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കമ്പനിയുടെ ലൈനപ്പിലെ ഏക ഇലക്ട്രിക് മോഡലായ എക്‌സ് യുവി400. മഹീന്ദ്ര എക്‌സ് യുവി400യുടെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്ത യൂണിറ്റുകള്‍ക്ക് മാത്രമാണ് 1.25 ലക്ഷം രൂപയുടെ ഈ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പാണ് മഹീന്ദ്ര എക്‌സ് യുവി400 ഇലക്ട്രിക് എസ്യുവിയില്‍ ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ നല്‍കിയത്. ഈ പുതുക്കലുകള്‍ വരുന്നതിന് മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയ യൂണിറ്റുകള്‍ക്കാണ് കമ്പനി വമ്പിച്ച ഓഫറുകള്‍ നല്‍കുന്നത്. ഇത് എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭിക്കണമെന്നില്ല.
2023 ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മഹീന്ദ്ര എക്‌സ് യുവി400 ഇലക്ട്രിക് എസ്യുവി രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഇസി, ഇഎല്‍ എന്നീ എന്നിവയാണ് ഈ വേരിയന്റുകള്‍. ഈ രണ്ട് വേരിയന്റുകളിലും ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണുള്ളത്.