Connect with us

Malappuram

മഹ്‌റജാന്‍ 25: കലാപ്രതിഭ പട്ടം സ്വന്തമാക്കി മുഫീദും സിനാനും ബിഷ്‌റും

അറബിക് ബുക്ക് ടെസ്റ്റ്, അറബിക് ബുക്ക് ക്രിട്ടിസിസം, അറബിക് ബുക്ക് റീഡിങ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് മുഹമ്മദ് മുഫീദ് ആലിയ വിഭാഗത്തില്‍ കലാ പ്രതിഭയായത്.

Published

|

Last Updated

കൊളത്തൂര്‍| രണ്ട് ദിവസങ്ങളിലായി കൊളത്തൂര്‍ ഇര്‍ശാദിയ്യ ക്യാമ്പസില്‍ നടന്ന ജാമിഅത്തുല്‍ ഹിന്ദ് ദേശിയ അക്കാദമിക് ഫെസ്റ്റ് ‘മഹ്‌റജാന്‍ 25’ല്‍ കലാപ്രതിഭകളായി ആലിയ വിഭാഗത്തില്‍ കര്‍ണാടക കൊടക് മര്‍ക്കസുല്‍ ഹിദായയിലെ മുഹമ്മദ് മുഫീദും മുതവസ്സിത്ത വിഭാഗത്തില്‍ പൂനൂര് മദീനത്തുന്നൂറിലെ കെ പി മുഹമ്മദ് സിനാനും ഇബ്തിദാഇയ്യ വിഭാഗത്തില്‍ ബുസ്ത്താനാബാദ് ഇമാം ഷാഫി കോളജിലെ സയ്യിദ് മുഹമ്മദ് മുഹിയുദ്ധീന്‍ ബിഷ്‌റും തിരഞ്ഞെടുക്കപ്പെട്ടു.
അറബിക് ബുക്ക് ടെസ്റ്റ്, അറബിക് ബുക്ക് ക്രിട്ടിസിസം, അറബിക് ബുക്ക് റീഡിങ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് മുഹമ്മദ് മുഫീദ് ആലിയ വിഭാഗത്തില്‍ കലാ പ്രതിഭയായത്. കൊടക് കോട്‌ലിപേട്ട് സ്വദേശി അബ്ദുല്‍ ഹമീദ്-മൈമൂന ദമ്പതികളുടെ മകനാണ് മുഫീദ്. അല്‍ഫിയ, ക്വിസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് മുതവസ്സിത്ത വിഭാഗത്തില്‍ കെ പി മുഹമ്മദ് സിനാന്‍ പ്രതിഭപട്ടം സ്വന്തമാക്കിയത്. കൂരാറ നൗഷാദ് സഖാഫി- നസീമ ദമ്പതികളുടെ മകനാണ് സിനാന്‍. പദക്കളരി, പേപ്പര്‍ പ്രെസന്റേഷന്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് സയ്യിദ് മുഹമ്മദ് മുഹിയുദ്ധീന്‍ ബിഷ്ര്‍ കലാപ്രതിഭ പട്ടം സ്വന്തമാക്കിയത്. ചേളാരി പടിക്കല്‍ സയ്യിദ് അഹ്‌മദ് ചെറുകോയ-സെലീന ബീവി ദമ്പതികളുടെ മകനാണ്.

Latest