Connect with us

National

മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

മഹുവ മൊയ്ത്രക്കെതിരായ ഐ ടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടുകള്‍ എത്തിക്‌സ് കമ്മറ്റിക്ക് മുന്നിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെമഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മഹുവയുടെ ആവശ്യമനുസരിച്ചു എത്തിക്‌സ് കമ്മറ്റി ആവശ്യപ്പെട്ടാല്‍ ക്രോസ് വിസ്താരത്തിന് ഹാജരാകാന്‍ തയ്യാറെന്ന് ജയ് അനന്ത് ദേഹാദ്ര പറഞ്ഞു. നിര്‍ബന്ധമായും ഇന്ന് ഹാജരാകണമെന്ന് കമ്മിറ്റി നിര്‍ദേശത്തിന് വഴങ്ങിയാണ് മഹുവ കൃത്യം 11 മണിക്ക് പാര്‍ലമെന്റില്‍ എത്തിയത്. ചോദ്യക്കോഴ വിവാദത്തില്‍, ഐടി ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങള്‍ എത്തിക്‌സ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മൂന്ന് റിപ്പോര്‍ട്ടുകളും മഹുവക്ക് എതിരാണെന്നാണ് വിവരം. മഹുവയുടെ പാര്‍ലമെന്റ് ഇ മയില്‍ ദുബായ് യില്‍ നിന്നും 49 തവണ ഉപയോഗിച്ചിട്ടുണ്ടെന്ന്, ഐ ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ഇത്തരം വിവരങ്ങള്‍ സഹായികളുമായി പങ്കുവയ്ക്കുന്നത് പതിവാണെന്നുമാണ് മഹുവയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എത്തിക്‌സ് കമ്മിറ്റിയുടേതാണ്.

 

 

Latest