Connect with us

National

ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതിനുള്ള മറുപടിയാവും തന്റെ വിജയമെന്ന് മഹുവ മൊയ്ത്ര

ഫാസിസ്റ്റുകള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത മഹത്തായ രാജ്യമാണ് ഇന്ത്യ

Published

|

Last Updated

കൊല്‍ക്കത്ത | കൃഷ്ണനഗറില്‍ വലിയ ഭൂരിപക്ഷത്തില്‍ സീറ്റ് ഉറപ്പിക്കുമെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്നെ ലോക്‌സഭയില്‍ പുറത്താക്കിയതിനുള്ള മറുപടിയായിരിക്കും കൃഷ്ണനഗറിലെ വിജയമെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി. ജനാധിപത്യത്തിന് മരണമണി മുഴക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത മഹത്തായ രാജ്യമാണ് ഇന്ത്യയെ മഹുവ മൊയ്ത്ര പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവ മൊയ്ത്രയെ ലോക്‌സഭിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിയതിന് പിന്നാലെ ഇ ഡിയും സിബിഐയും ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് മഹുവ ആരോപിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ കൃഷ്ണനഗറില്‍ നിന്ന് 60000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മൊയ്ത്ര വിജയിച്ചത്.