Connect with us

National

നാളെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും;മഹുവ മൊയ്ത്ര

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക്ക് കത്ത് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നാളെ  എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക്ക് കത്ത് നല്‍കി. തന്റെ കാര്യത്തിലും ബിജെപി എംപി രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് ഇരട്ട നിലപാടാണെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.

എക്സില്‍ രണ്ട് പേജുള്ള ഒരു കത്ത് പോസ്റ്റ് ചെയ്താണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. നേരത്തെ ചില പരിപാടികള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 5 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം നല്‍കണമെന്ന് മഹുവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എത്തിക്സ് പാനല്‍ ഈ ആവശ്യം വിസമ്മതിക്കുകയായിരുന്നു.

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഡാനിഷ് അലിയുമായുള്ള വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഒക്ടോബര്‍ 10 ന് ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റി ബിജെപി എംപി രമേഷ് ബിധുരിക്ക് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം പിന്നീട് ഹാജരാകാന്‍ അനുവദിച്ചു. ഇത് ഇരട്ടത്താപ്പാണെന്നും ബിധുരിയുടെ കാര്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നതാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

 

 

Latest