National
ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ ഇന്ന് ഔദ്യോഗിക വസതി ഒഴിയും
വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നാണ് പൂര്‍ത്തിയാകുന്നത്.

ന്യൂഡല്‍ഹി| ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നാണ് പൂര്‍ത്തിയാകുന്നത്.
ഇതിനെ ചോദ്യം ചെയ്ത് മഹുവ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----