Connect with us

National

കന്നി എംഎൽഎ ഭജൻലാൽ ഷർമ രാജസ്ഥാൻ മുഖ്യമന്ത്രി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മൂന്ന് ബിജെപി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷി യോഗം ചേർന്നത്.

Published

|

Last Updated

ജയ്പൂർ | ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ രാജസ്ഥാനിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ബിജെപി. കന്നി എംഎൽഎ ഭജൻലാൽ ഷർമയെ മുഖ്യമന്ത്രിയാക്കാൻ നിയമസഭാ കക്ഷി യോഗം തീരുമാനിച്ചു. സംഗനീർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎയായ ആളാണ് ഭജൻ ലാൽ ശർമ്മ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ഭജൻലാൽ ശർമ.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മൂന്ന് ബിജെപി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷി യോഗം ചേർന്നത്. ദിയാകുമാരി, പ്രേംചന്ദ് ഭൈരവ് എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.

ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഭജൻലാൽ ശർമ.

രാജസ്ഥാനിൽ വോട്ടെടുപ്പ് നടന്ന 199 സീറ്റിൽ 115ലും വിജയിച്ചാണ് ബിജെപി അധികാരം പിടിച്ചത്.

Latest