Connect with us

Kerala

മൈനാഗപ്പള്ളി കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

അജ്മല്‍, ഡോ. ശ്രീക്കുട്ടി എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

കൊല്ലം | മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. അജ്മല്‍, ഡോ. ശ്രീക്കുട്ടി എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ആറ് ക്രിമിനല്‍ കേസില്‍ പ്രതിയായ അജ്മല്‍ ചന്ദനം കടത്തിയ കേസിലും പ്രതിയാണ്. രണ്ട് മാസം മുമ്പാണ് ഇയാള്‍ ഡോ. ശ്രീകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. ചികിത്സയ്ക്കായി എത്തിയ അജ്മല്‍ ആ സൗഹൃദം മുതലെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലത്തിനിടയില്‍ എട്ട് ലക്ഷം രൂപയാണ് ശ്രീക്കുട്ടിയില്‍ നിന്ന് അജ്മല്‍ വാങ്ങിയത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയത്.

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോ. ശ്രീക്കുട്ടിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അപകട ശേഷം വാഹനം മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്.

 

 

Latest