Saudi Arabia
അറ്റകുറ്റപ്പണി: ജനുവരി ഒന്നു മുതല്‍ ത്വാഇഫിലെ അല്‍ ഹദ റോഡ് താത്കാലികമായി അടച്ചിടും
ഫെബ്രുവരി 28 വരെ അല്‍ഹദ റോഡില്‍ മുഴുവന്‍ സമയവും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബദല്‍ റോഡായ അല്‍-സെയില്‍ അല്‍-കബീര്‍ റോഡ് ഉപയോഗിക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് റോഡ്‌സ്.
ത്വാഇഫ് | അറ്റകുറ്റപ്പണികള്‍ക്കായി ത്വാഇഫ് ഗവര്‍ണറേറ്റിലെ അല്‍ ഹദ റോഡ് ജനുവരി ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് താത്ക്കാലികമായി അടച്ചിടുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് റോഡ്‌സ് അറിയിച്ചു.
2030ഓടെ റോഡ് ഗുണനിലവാര സൂചികയില്‍ ആഗോള റാങ്കിംഗിലെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ റോഡ് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ക്കാണ് റോഡ്സ് അതോറിറ്റി ഊന്നല്‍ നല്‍കുന്നതെന്നും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ അല്‍ഹദ റോഡില്‍ മുഴുവന്‍ സമയവും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബദല്‍ റോഡായ അല്‍-സെയില്‍ അല്‍-കബീര്‍ റോഡ് ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.
സഊദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ അല്‍-സരാവത്ത് പര്‍വതനിരകളില്‍ ഒന്നാണ് അല്‍-ഹദ പര്‍വതം. തായിഫിനും മക്കക്കുമിടയില്‍ 87 കിലോമീറ്റര്‍ ദൂരം മലനിരകളാല്‍ വ്യാപിച്ചുകിടക്കുന്ന റോഡ് കൂടിയാണിത്.