Uae
അറ്റകുറ്റപ്പണി; അൽ മക്തൂം പാലം താൽക്കാലികമായി അടക്കും
കഴിഞ്ഞ വർഷവും ഇതേ കാരണത്താൽ പാലം ആഴ്ചകളോളം, നാലു മണിക്കൂർ വീതം അടച്ചിട്ടിരുന്നു.
ദുബൈ | ദുബൈയിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നായ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്കായി ഏതാനും മാസത്തേക്ക് ചില സമയങ്ങളിൽ അടച്ചിടും. ഒക്ടോബർ 27 ഞായറാഴ്ച മുതൽ 2025 ജനുവരി 16 വരെയാണ് അടച്ചിടൽ കാലയളവ്.
തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ രാവിലെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും പാലം അടച്ചിടും. പാലത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ദിവസേനയുള്ള പതിവ് അറ്റകുറ്റപ്പണികൾക്ക് പുറമെ വാർഷത്തിൽ മൊത്തത്തിലുള്ള അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമാണ് നിയന്ത്രം.
കഴിഞ്ഞ വർഷവും ഇതേ കാരണത്താൽ പാലം ആഴ്ചകളോളം, നാലു മണിക്കൂർ വീതം അടച്ചിട്ടിരുന്നു. ദേര, ബർ ദുബൈ മേഖലകളെ ബന്ധിപ്പിക്കുന്ന പാലം എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്. മണിക്കൂറിൽ 6000 ത്തിലധികം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്ക്.
പാലം അടച്ചിടുന്ന ഘട്ടത്തിൽ ഇതര റൂട്ടുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അൽ ഗർഹൂദ് പാലം, ബിസിനസ് ബേ പാലം, അൽ ശി ന്ദഗ ടണൽ, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നിവ ബദൽ മാർഗങ്ങളാണ്.