Connect with us

Kerala

ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപ്പണി: മെയ് 20 മുതല്‍ 23 വരെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

ചില സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഈ മാസം 20 മുതല്‍ മൂന്ന് ദിവസങ്ങളില്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ചില സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മൂന്ന് ദിവസത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം 20ാം തീയതിയിലെ മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ പരശുറാം ട്രെയിന്‍ റദ്ദാക്കി. 21ലെ നാഗര്‍കോവില്‍- മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്സ്, കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്സ്, തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്‌സ്പ്രസ്സ്, കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് ട്രെയിനുകളും റദ്ദാക്കി.

22-ാം തീയതിയിലെ നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജാറാണി എക്‌സ്പ്രസ്സ്, മഥുരൈ-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ്സ്, ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ് രഥ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

എട്ട് ട്രെയിന്‍ സര്‍വീസുകളാണ് ഭാഗികമായി റദ്ദാക്കിയത്. ഈ മാസം 21ലെ തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്സും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്സും എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. 22ലെ ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സപ്രസ്സും 21ലെ ഷൊര്‍ണ്ണൂര്‍ – തിരു: സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ്സും എറണാകുളത്ത് നിന്നാണ് പുറപ്പെടുക. 22ലെ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ്സ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.

21ലെ എറണാകുളം-നിസ്സാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്സ് തൃശൂരില്‍ നിന്ന് പുറപ്പെടും. 21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടി വരെ മാത്രമായിരിക്കും. 21ലെ എറണാകുളം-പാലക്കാട് മെമു ചാലക്കുടിയില്‍ നിന്നാണ് പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

 

---- facebook comment plugin here -----

Latest