Connect with us

Kerala

അറ്റകുറ്റ പ്രവൃത്തി: മണിയാര്‍ ബാരേജിൻ്റെ ഷട്ടറുകള്‍ തുറന്നു

അറ്റകുറ്റ പ്രവൃത്തി തീരുന്നതുവരെയാണ് ഷട്ടറുകള്‍ പൂര്‍ണമായും തുറക്കുന്നത്

Published

|

Last Updated

പത്തനംതിട്ട | പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി ഇന്ന് തുറന്നു. അറ്റകുറ്റ പ്രവൃത്തി തീരുന്നതുവരെയാണ് ഷട്ടറുകള്‍ പൂര്‍ണമായും തുറക്കുന്നതെന്ന് കോഴഞ്ചേരി പി ഐ പി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കക്കാട്ടാറില്‍ 50 സെ. മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതപുലര്‍ത്തണം.

 

Latest