Connect with us

OBITUARY

ശതകോടീശ്വരനും വ്യവസായിയുമായ മാജിദ് അല്‍ ഫുത്തൈം അന്തരിച്ചു

അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ തലവനായിരുന്നു

Published

|

Last Updated

ദുബൈ | ശതകോടീശ്വരനും പ്രമുഖ യു എ ഇ വ്യവസായിയുമായ മാജിദ് അല്‍ ഫുത്തൈം അന്തരിച്ചു. റീട്ടൈയ്ല്‍, റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ തലവനായിരുന്നു. യു എ ഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളില്‍ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.

ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടൈല്‍ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ് അല്‍ ഫുത്തൈമെന്ന് ട്വീറ്റില്‍ ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.

Latest