Connect with us

Kerala

വടക്കാഞ്ചേരിയില്‍ ആയുര്‍വ്വേദ മരുന്നു സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തം

ചെമ്പോട് സ്വദേശിയുടെ കെ എം കെ ആയുര്‍വേദിക്‌സിന്റെതാണ് സംഭരണശാല

Published

|

Last Updated

വടക്കാഞ്ചേരി  | കല്ലംപാറയില്‍ ആയുര്‍വ്വേദ മരുന്നു സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തം. ഇന്ന് രാത്രി ഒമ്പതോടെയാണ് സംഭവം. ആളപായമില്ല. കുറുന്തോട്ടി ഉള്‍പ്പടെയുള്ള ടണ്‍ കണക്കിനു അയൂര്‍വേദ പച്ച മരുന്നുകള്‍ സൂക്ഷിച്ച സംഭരണ ശാലയിലാണ് തീ ആളിപടര്‍ന്നത്. ചുറ്റും വീടുകളാണ്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാര്‍ വടക്കാഞ്ചേരി അഗ്‌നിരക്ഷാസേനയുടെ സഹായം തേടി.

അഗ്‌നിരക്ഷാസേന അംഗങ്ങളോടൊപ്പം ജനവാസ മേഖലയിലേക്ക് തീപ്പടരാതിക്കാനുള്ള ജാഗ്രതയുമായി നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി. വാഴാനി കനാലില്‍ നിന്നു വരെ വെള്ളമെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.

ചെമ്പോട് സ്വദേശിയുടെ കെ എം കെ ആയുര്‍വേദിക്‌സിന്റെതാണ് സംഭരണശാല. ഷീറ്റു മേഞ്ഞ വലിയ സംഭരണശാലയില്‍ ആയുര്‍വേദ മരുന്നുകളുണ്ടാക്കന്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. സംഭരണ ശാലക്ക് സമീപം വെല്‍ഡിംഗ് ജോലികള്‍ നടന്നിരുന്നു. അതില്‍ നിന്നും തീ പൊരി പടര്‍ന്നതാകാമെന്നാണ് നിഗമനം .

Latest