Connect with us

National

180 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി

നൂറു വര്‍ഷത്തിലധികമായി പഴക്കമുള്ള പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ലാലൗലിയില്‍ 180 വര്‍ഷം പഴക്കമുള്ള നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ  ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി.പള്ളി നിര്‍മിച്ചത് അനധികൃതമായാണെന്ന് ആരോപിച്ചാണ് നടപടി. ഫത്തേപൂരിലെ ബഹ്റൈച്ച് ബന്ദ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പള്ളി പൊളിച്ചത്.

ലാലൗലി നഗരത്തിലെ നൂറി മസ്ജിദ് 1839-ല്‍ നിര്‍മിച്ചതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956-ല്‍ നിര്‍മിച്ചാതാണെന്നുമാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പറയുന്നത്.പള്ളി നില്‍ക്കുന്ന ഭാഗം പൊളിച്ചുമാറ്റണമെന്ന അധികൃതരുടെ നിര്‍ദേശത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമീപിച്ചിരുന്നു.ഡിസംബര്‍ 12നാണ് ഹരജി കോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് അധികൃതരുടെ നടപടിയെന്നും മസ്ജിദ് മാനേജ് കമ്മിറ്റി പ്രതിനിധി പറഞ്ഞു.

ജെസിബി ഉപയോഗിച്ച് വന്‍ പോലീസ് സന്നാഹത്തോടെയാണ് ജില്ലാ ഭരണകൂടവും പിഡബ്ല്യുഡി അധികൃതരും പള്ളി പൊളിക്കാന്‍ എത്തിയത്.

പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധാനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.നൂറു വര്‍ഷത്തിലധികമായി പഴക്കമുള്ള പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.മസ്ജിദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളിള്‍ ഉള്‍പ്പെടാന്‍ നിര്‍ദേശിക്കണമെന്നുമാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ പറയുന്നത്.

Latest