Connect with us

Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച; സംയുക്ത പരിശോധന റിപ്പോര്‍ട്ട്

പോലീസ്, ഫയര്‍ ഫോഴ്‌സ്, പൊതുമരാമത്ത് വിഭാഗം എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Published

|

Last Updated

കൊച്ചി|കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം ഉണ്ടായ സംഭവത്തില്‍ സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തി.

സ്റ്റേജ് നിര്‍മിച്ചത് അപകടകരമായി തന്നെയാണെന്നും അധികമായി നിര്‍മിച്ച ഭാഗത്തിനു ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകി, പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലീസ്, ഫയര്‍ ഫോഴ്‌സ്, പൊതുമരാമത്ത് വിഭാഗം എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതേസമയം, കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭപ്രതീക്ഷ. രാവിലെയോടെ ഉമ തോമസ് കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും ഉമാ തോമസിന്റെ മകന്‍ പ്രതികരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു തുടര്‍ സാഹചര്യം തീരുമാനിക്കും. നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാന്‍ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയാണ്.

 

 

Latest