Kerala
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി; ഭക്തർക്ക് സായൂജ്യം
തിങ്കളാഴ്ച രാത്രി 6.47നാണ് മകരജ്യോതി ദൃശ്യമായത്.

ശബരിമല | ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായതോടെ സായൂജ്യമടഞ്ഞ് ഭക്തർ. തിങ്കളാഴ്ച രാത്രി 6.47നാണ് മകരജ്യോതി ദൃശ്യമായത്. ഇതോടെ ശബരിമല സന്നിധാനം ശരണംവിളികളാൽ മുഖരിതമായി.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നതോടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്.
തുടർന്ന് ഭക്തർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ തൊഴുത് മലയിറങ്ങി. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും.
---- facebook comment plugin here -----