Kerala
അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: കേരള മുസ്‍ലിം ജമാഅത്ത്
ലോകപ്രശസ്ത പണ്ഡിതരും നയതന്ത്ര പ്രതിനിധികളും മാദിഹുകളും സംബന്ധിക്കുന്ന മീലാദ് സമ്മേളനത്തിൽ എല്ലാവരും സംബന്ധിക്കണമെന്നും വിജയിപ്പിക്കണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ഭാരവാഹികൾ
കോഴിക്കോട് | മർകസു സഖാഫത്തി സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ നാളെ ഞായറാഴ്ച വൈകുന്നേരം നാല് മണി മുതൽ പത്ത് മണി വരെ മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ആഹ്വാനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ലോകപ്രശസ്ത പണ്ഡിതരും നയതന്ത്ര പ്രതിനിധികളും മാദിഹുകളും സംബന്ധിക്കുന്ന മീലാദ് സമ്മേളനത്തിൽ എല്ലാവരും സംബന്ധിക്കണമെന്നും വിജയിപ്പിക്കണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ഭാരവാഹികൾ അഭ്യർഥിച്ചു.
സമ്മേളനത്തിന്റെ മുഖ്യാതിഥികളായ ശൈഖ് ഉസാമ അബ്ദുൽ റസ്സാഖ് അൽ രിഫാഇ (ലെബനാൻ), ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി (ഈജിപ്ത്), അഡ്വ. അലി ഗൂൽ (ഈജ്പ്ത്), ശൈഖ് മുഹമ്മദ് അൽമദനി, ശൈഖ് അനീസ് മർസൂഖ് (ടുണീഷ്യ) തുടങ്ങിയവർ നോളജ് സിറ്റിയിലെത്തിയിട്ടുണ്ട്. മലേഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും അനുവാചകരുമായി ഒട്ടേറെപേർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നും നാളെയുമായി മർകസ് നോളേജ്‌സിറ്റി ലക്ഷ്യമാക്കി എത്തിച്ചേരും.
ടൂണീഷ്യ, മലേഷ്യ, മദനീയം, മർകസ്, വിറാസ് സംഘങ്ങളുടെ മൗലിദ് ജൽസയും സമ്മേളനത്തിന് മാറ്റുകൂട്ടും.