Connect with us

karanthoor markaz

മര്‍കസ് സമ്മേളനം വിജയിപ്പിക്കുക: കേരള മുസ്ലിം ജമാഅത്ത്

പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ സമ്മേളനത്തിലെത്താന്‍ സൗകര്യമൊരുക്കണമെന്നും നേതാക്കള്‍

Published

|

Last Updated

കോഴിക്കോട് | അടുത്ത മാസം മൂന്നിനു ശനിയാഴ്ച നടക്കുന്ന കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ സനദ് ദാന സമ്മേളനവും ഖത്മുല്‍ ബുഖാരി സദസ്സും വന്‍ വിജയമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.

പ്രാദേശിക തലങ്ങളില്‍ പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിഭവ സമാഹരണത്തിനും പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്നും പ്രത്യേക വാഹനങ്ങള്‍ സംഘടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ സമ്മേളനത്തിലെത്താന്‍ സൗകര്യമൊരുക്കണമെന്നും നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സംസ്ഥാന യോഗത്തില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായിരുന്നു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, സൈഫുദ്ദീന്‍ ഹാജി, മുസ്തഫ കോഡൂര്‍ പങ്കെടുത്തു.

 

Latest