Connect with us

From the print

മര്‍കസ് ഖത്മുല്‍ ബുഖാരി സമ്മേളനം വിജയിപ്പിക്കുക: എസ് എം എ

പ്രസിഡന്റ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | ഫെബ്രുവരി മൂന്നിന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന ഖത്‌മുല്‍ ബുഖാരി, സനദ് ദാന സമ്മേളനവും തെന്നല അബൂ ഹനീഫല്‍ ഫൈസിക്ക് ഫെബ്രുവരി 11ന് ജന്മനാട് നല്‍കുന്ന പൗരസ്വീകരണവും വിജയിപ്പിക്കാന്‍ എസ് എം എ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്റ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്‌ദുര്‍റഹ്‌മാന്‍ ഫൈസി മാരായമംഗലം, അബ്ദുര്‍റശീദ് ദാരിമി കണ്ണൂര്‍, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഡോ. അസീസ് ഫൈസി ചെറുവാടി, സുലൈമാന്‍ കരിവള്ളൂര്‍, മുഹമ്മദലി സഖാഫി വള്ള്യാട്, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, കെ വി സിദ്ദീഖ് ഫൈസി, അഡ്വ. മമ്മോക്കര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി സംസാരിച്ചു.

ജില്ലാ പ്രതിനിധികളായ അബ്‌ദുര്‍റഹ്‌മാന്‍ അഹ്സനി (കാസര്‍കോട്), അബ്‌ദുര്‍റഹ്‌മാന്‍ എം കല്ലായി (കണ്ണൂര്‍), മുഹമ്മദലി ഫൈസി (വയനാട്), കെ എം അബ്ദുല്‍ ഹമീദ് (കോഴിക്കോട്), അബ്ദുല്‍ അസീസ് ഹാജി (മലപ്പുറം ഈസ്റ്റ്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), സലാം പന്തല്ലൂര്‍ (നീലഗിരി), പി പി മുഹമ്മദ് കുട്ടി (പാലക്കാട്), കാസിം മുസ്‌ലിയാര്‍ (തൃശൂര്‍), എം എം സുലൈമാന്‍ (എറണാകുളം), ജാഫര്‍ കുഞ്ഞാശാന്‍ (ആലപ്പുഴ), ശിഹാബ് ക്ലാപ്പന (കൊല്ലം) സംസാരിച്ചു.