Kasargod
പ്രബോധന രംഗം കര്‍മ്മനിരതമാക്കുക : പള്ളങ്കോട് മദനി
റംസാന്‍ പ്രഭാഷണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ചെറുവത്തൂര്‍ | മതത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്താന്‍ പ്രബോധന രംഗം സജീവമാക്കണമെന്ന് കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി . ‘വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ സോണ്‍ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന റംസാന്‍ പ്രഭാഷണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആന്‍ മാതൃകയാക്കിയ തിരുനബിയുടെ ജീവിതാനുഭവം ഉള്‍ക്കൊണ്ട അവിടുത്തെ അനുയായി വൃന്ദം ലോകത്തുടനീളം പ്രയാണം നടത്തി വിവിധ രാജ്യങ്ങളില്‍ മണ്‍മറഞ്ഞു കിടക്കുന്ന ചരിത്രമാണ് ഈ പ്രസ്ഥാനത്തിന് പ്രചോദനമെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃക്കരിപ്പൂര്‍ സോണിലെ ചാനടുക്കം താജുല്‍ ഉലമ സ്‌ക്വയറില്‍
നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അഹ്മദ് മൗലവി പതാക ഉയര്‍ത്തി. സോണ്‍ പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശാഫി ലത്ഥീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈഫുല്ല തങ്ങള്‍, യൂസുഫ് മദനി, ഇസ്ഹാഖ് നഈമി, അബ്ദുറഹ്മാന്‍ സഖാഫി, സഈദ് സഅദി, ഇസ്ഹാഖ് ഇര്‍ഫാനി, നൗഷാദ് മാസ്റ്റര്‍, ജാഷിദ് അമാനി, ഇ.കെ അബു ബക്കര്‍, സി അബ്ദുല്‍ ഖാദിര്‍, സംബന്ധിച്ചു. കണ്‍വീനര്‍ ജബ്ബാര്‍ മിസ്ബാഹി സ്വാഗതവും സി കാദിര്‍ നന്ദിയും പറഞ്ഞു.