Connect with us

Editors Pick

ആരോഗ്യമുള്ള കിഡ്‌നിക്ക് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും വൃക്കകളെ എല്ലാത്തരം അണുബാധകളെയും അകറ്റി നിർത്താൻ സഹായിക്കും

Published

|

Last Updated

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധ തരത്തിലുള്ള ധർമ്മങ്ങളുള്ള അവയവങ്ങളാണ് വൃക്കകൾ (Kidney). യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യൻ്റെ മാത്രമല്ല,എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്നത്‌ വൃക്കയാണ്‌.

ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. അതുകൊണ്ടുതന്നെ വൃക്കകൾ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതുണ്ട്‌. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും വൃക്കകളെ എല്ലാത്തരം അണുബാധകളെയും അകറ്റി നിർത്താൻ സഹായിക്കും. നല്ല വൃക്കകൾക്ക്‌ ചില ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തത്‌ ഗുണകരമാണ്‌.

ഇലക്കറികൾ: കായ്, ചീര, കോളിഫ്‌ളവർ തുടങ്ങിയ ഇലക്കറികളിൽ പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകൾക്ക് അനുകൂലമാണ്.

പാർസ്‌ലേ (Parsley): പാർസ്‌ലേ സസ്യം രോഗത്തിനെതിരെ പോരാടുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞിരിക്കുന്നു. മാത്രമല്ല പ്രകൃതിദത്ത ഡൈയൂററ്റിക് കൂടിയാണിത്‌.

റാഡിഷ്: റാഡിഷ് മികച്ച ഡിടോക്സ് ഭക്ഷണമായി വർത്തിക്കുന്നു. വേവിച്ചോ സലാഡുകളിൽ ഉൾപ്പെടുത്തിയോ ഇവ കഴിക്കാം.

ആപ്പിൾ: ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് വൃക്കസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ആപ്പിളിൽ വെള്ളത്തിൽ ലയിക്കുന്ന ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ ആവശ്യത്തിൽകൂടുതലുള്ള പഞ്ചസാരയെയും ഗ്ലൂക്കോസിനെയും പുറത്തുവിടാൻ സഹായിക്കുന്നു.

പൈനാപ്പിൾ: പൈനാപ്പിൾ വൃക്കയുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌. എന്നാൽ അമിതരാസവളം ഉപയോഗിച്ചതാണെങ്കിൽ വിപരീത ഗുണവും ഉണ്ടാക്കും. സലാഡുകളിലോ സ്മൂത്തികളിലോ കലർത്തി ഇത്‌ കഴിക്കാം.

Latest