Health
കുട്ടികളിലെ കാഴ്ച ശക്തി മെച്ചപ്പെടുത്താൻ ഈ പഴങ്ങൾ ശീലമാക്കൂ...
വിറ്റാമിൻ എ അടങ്ങിയ മാങ്ങ കണ്ണുകൾ വരണ്ടു പോകാതിരിക്കാനും കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഉപകരിക്കുന്നു.
കൊച്ചു കുട്ടികളിൽ പോലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് കാഴ്ചക്കുറവ്. ആരോഗ്യമുള്ള കാഴ്ചയുടെ താക്കോൽ നല്ല പോഷകാഹാരം ആണ്. നിങ്ങളുടെ കുട്ടിയുടെ കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റമിനുകൾ അടങ്ങിയ ചില പഴങ്ങൾ പരിചയപ്പെടാം.
ഓറഞ്ച്
- ഓറഞ്ചിൽ വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നേത്ര രോഗങ്ങളെ തടയുന്നു.
ക്യാരറ്റ്
- രാത്രിയിലെ കാഴ്ചക്കുറവിന് കാരണമാകുന്ന ഘടകങ്ങളെ ചെറുക്കാൻ കഴിയുന്ന പഴമാണ് ക്യാരറ്റ്.
ബ്ലൂബെറി
- റെറ്റിനയെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള പഴമാണ് ബ്ലൂബെറി. ബ്ലൂബെറി കുട്ടികളുടെ നല്ല കാഴ്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യും.
മാമ്പഴം
- വിറ്റാമിൻ എ അടങ്ങിയ മാങ്ങ കണ്ണുകൾ വരണ്ടു പോകാതിരിക്കാനും കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഉപകരിക്കുന്നു.
പപ്പായ
- വിറ്റാമിൻ സി എ എന്നിവ ഉപയോഗിച്ച് കണ്ണിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കാൻ പപ്പായക്കാകും
വാഴപ്പഴം
- മാക്യൂലർ ഡി ജനറേഷൻ തടയാൻ സഹായിക്കുന്ന ല്യൂറ്റിൻ അടങ്ങിയിട്ടുണ്ട് വാഴപ്പഴത്തിൽ.
കണ്ണിന്റെ ആരോഗ്യത്തിനായി നിങ്ങളുടെ കുട്ടികളുടെ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചോളൂ
---- facebook comment plugin here -----