പുസ്തകത്തട്ട്
മാലാ സിമെറ്റ്ബോം: ഓഷ്വിറ്റ്‌സ് ക്യാമ്പിലെ പ്രണയം
ജർമൻ തടങ്കൽ പാളയത്തിലെ അന്തേവാസിയായിരുന്ന മാലാ സിമെറ്റ്ബോം എന്ന കഥാപാത്രത്തിലൂടെ ആവിഷ്കരിക്കുന്ന പുതുമനിറഞ്ഞ കൃതി
രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായ നോവൽ. ജർമൻ തടങ്കൽ പാളയത്തിലെ അന്തേവാസിയായിരുന്ന മാലാ സിമെറ്റ്ബോം എന്ന കഥാപാത്രത്തിലൂടെ ആവിഷ്കരിക്കുന്ന പുതുമനിറഞ്ഞ കൃതി. മാതൃഭൂമി ബുക്സ്. പേജ് 168. വില 260 രൂപ.
ഹരീഷ് അനന്തകൃഷ്ണൻ
നിതാര
വ്യത്യസ്ത പ്രമേയങ്ങളെ ചർച്ചചെയ്യുന്ന ജീവിതഗന്ധിയായ പന്ത്രണ്ട് കഥകളുടെ സമാഹാരം. സ്ത്രീ ജീവിതത്തിന്റെ അനേകം മുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന കഥകളാണിവ. പെൺമനസ്സിന്റെ വിചാരലോകം കഥകളായി രൂപപ്പെടുന്ന എഴുത്തിന്റെ അനായാസത രചയിതാവിൽ അറിയുന്നുവെന്നും വി ആർ സുധീഷ്. പേരക്ക ബുക്സ്. പേജ് 80. വില 130 രൂപ.
ഷൈമജ ശിവറാം
സറഗസി
ഭാഷയുടെ കൈയടക്കവും വിഷയ സ്വീകാര്യതയിലെ വ്യത്യസ്തതയും കൊണ്ട് കഥന വൈഭവത്തിന്റെ ശിൽപ സൗന്ദര്യം നിറയ്ക്കുന്ന കഥകൾ. ഒറ്റപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളും കണ്ണീരിന്റെ ഉപ്പുരസവും ഈ കഥകൾക്ക് വളമാകുന്നു. കഥകളുടെ കാന്പായി നർമരസവും തുളുന്പുന്നു. പേരക്ക ബുക്സ്. പേജ് 96. വില 150 രൂപ.
ഖദീജ ഉണ്ണിയന്പത്ത്