pt usha
മലബാറിലെ യാത്രാ പ്രശ്‌നം: പുതുതായി പ്രഖ്യാപിച്ച സ്‌പെഷല്‍ എക്‌സ്പ്രസിനെ പി ടി ഉഷ എം പി സ്വാഗതം ചെയ്തു
പയ്യോളിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി | മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ പുതുതായി അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സ്വാഗതാര്‍ഹമെന്ന് ഡോ. പി ടി ഉഷ എം പി. ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നതിനായി സ്‌പെഷല്‍ എക്‌സ്പ്രസ് (06031/06032) സര്‍വ്വീസാണ് റെയില്‍വേ പ്രഖ്യാപിച്ചത്.
പുതുതായി അനുഭവിച്ച ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പേജ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ സിംഗിനോടും അഭ്യര്‍ത്ഥന നടത്തിയതായും പരിശോധിച്ചു സുചിതമായ തീരുമാനം അറിയിക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചതായും ഡോ.പി ടി ഉഷ എം പി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയായ പേരാമ്പ്ര ഉള്‍പ്പടെ മണിയൂര്‍, പയ്യോളി ,തുറയൂര്‍, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി ഉപകാരപ്രദം ആകുക എന്ന് പി ടി ഉഷ എംപി റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പയ്യോളി, തിക്കോടി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതലായി ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പുതുതായി അനുവദിച്ച ട്രെയിന്‍ ഓഫീസ് സമയത്തെ തിരക്കുകള്‍ക്കിടയില്‍ ആശ്വാസമാകുമെന്നും എം പി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പുതുതായി അനുവദിച്ച ട്രെയിന്‍
ജൂലൈ രണ്ട് മുതല്‍ 31 വരെ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും, ജൂലൈ 3 മുതല്‍ ആഗസ്ത് ഒന്ന് വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തിരിച്ചുമാണ് അണ്‍ റിസര്‍വ്ഡ് കൊച്ചുകളോടെ സര്‍വ്വീസ് നടത്തുക.