Books
മലൈബാര്‍ സ്റ്റോര്‍ ലോഞ്ച് ചെയ്തു
മലൈബാര്‍ പുസ്തകങ്ങള്‍ വെബ്സൈറ്റ് വഴി ഓഫറോടെ സ്വന്തമാക്കാനാണ് അവസരമൊരുങ്ങുന്നത്.

മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ ഇ- കോമേഴ്സ് സംരംഭമായ മലൈബാര്‍ സ്റ്റോര്‍ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ലോഞ്ച് ചെയ്യുന്നു
നോളജ് സിറ്റി | മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ ഇ- കോമേഴ്സ് സംരംഭമായ മലൈബാര്‍ സ്റ്റോര്‍ ലോഞ്ച് ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയാണ് ലോഞ്ചിങ് നിര്‍വഹിച്ചത്.
store.malaibar.org എന്ന വെബ്സൈറ്റ് വഴി മലൈബാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായനപ്രേമികള്‍ക്ക് ഇനി മുതല്‍ ലഭ്യമാകും. അഞ്ച് ഭാഷകളിലായി 30 പുസ്തകങ്ങളാണ് മലൈബാര്‍ പുറത്തിറക്കിയത്.
ലോഞ്ചിങിന്റെ ഭാഗമായി വെബ്സൈറ്റ് വഴി പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 25 ശതമാനം ഓഫര്‍ ഒരുക്കിയിട്ടുണ്ട്. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഐ സി എഫ് ഗ്ലോബല്‍ സമ്മിറ്റിലാണ് ലോഞ്ചിങ് നടന്നത്.