Connect with us

Ongoing News

വീണ്ടും കൊടുങ്കാട്ടില്‍ പ്രസവിച്ച് മലമ്പണ്ടാര യുവതി 

റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിന് നീക്കം നടത്തിയെങ്കിലും ആശുപത്രിയില്‍ പോകാന്‍ യുവതി വിസമ്മതിച്ചതായാണ് പറയുന്നത്.

Published

|

Last Updated

പത്തനംതിട്ട | മഞ്ഞത്തോട്ടില്‍ മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസിയായ യുവതി വീണ്ടും കൊടുങ്കാട്ടില്‍ പ്രസവിച്ചു. ശബരിമല പാതയോരത്ത് ളാഹ മഞ്ഞത്തോട്ടിലാണ് മോഹനന്റെ ഭാര്യ സുമുത്ര (33) തന്റെ എട്ടാമത്തെ കുട്ടിക്ക് ഇന്നലെ രാവിലെ എട്ടിന് ജന്മം നല്‍കിയത്. പ്രദേശത്ത് അനുഭവപ്പെടുന്ന കൊടുംതണുപ്പും പകലിലെ ചൂടും കാരണം 1.9 കിലോ ഗ്രാം ഭാരമുള്ള ആണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ അമ്മക്കും കുട്ടിക്കും റാന്നി-പെരുനാട് സി എച്ച് സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്യ , ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്നമ്മ, ജെ പി എച്ച് മഞ്ജു,  ആശാ പ്രവര്‍ത്തക ഷീജ ഹരീഷ്, അശ്വതി എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കാട്ടിലെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് നവജാത ശിശുവിന്റെ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിന് നീക്കം നടത്തിയെങ്കിലും ആശുപത്രിയില്‍ പോകാന്‍ യുവതി വിസമ്മതിച്ചതായാണ് പറയുന്നത്.

Latest