Connect with us

Kerala

മലപ്പുറം പോത്തുകല്ല്, ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം; പരിഭ്രാന്തരായി പ്രദേശവാസികള്‍

സംഭവത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

Published

|

Last Updated

മലപ്പുറം | മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവര്‍ഗ നഗര്‍ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം.പരിഭ്രാന്തരായ പലരും വീടുകളില്‍നിന്നും പുറത്തിറങ്ങി. ഏറെ ദൂരം ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. രാത്രി ഒമ്പതരയോടയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. നേരത്തെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കവളപ്പാറയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. നാളെ രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.