Malappuram
മലപ്പുറം ജില്ലാ മീലാദ് സെമിനാര്‍ നാളെ
വൈകീട്ട് നാലിന് കേരളാ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിനിന്റെ ഭാഗമായി മീലാദ് സെമിനാര്‍ നാളെ (സെപ്തം; ഏഴ്, ശനി) മലപ്പുറം കുന്നുമ്മല്‍ റൂബി ലോഞ്ചില്‍ നടക്കും. വൈകീട്ട് നാലിന് കേരളാ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
ബഷീര്‍ ഫൈസി വെണ്ണക്കോട് വിഷയം അവതരിപ്പിക്കും. സയ്യിദ് കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിക്കും. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, കെ ടി ത്വാഹിര്‍ സഖാഫി പ്രസംഗിക്കും.
ഊരകം അബ്ദുറഹിമാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവിക്കുട്ടി ഫൈസി എടക്കര, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി എസ് കെ ദാരിമി എടയൂര്‍ നേതൃത്വം നല്‍കും.
---- facebook comment plugin here -----