Connect with us

Kerala

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

Published

|

Last Updated

പൊന്നാനി | മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു.പൊന്നാനിയിലും നിലമ്പൂരിലുമായി നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.രോഗം ബാധിച്ച മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍.

മലമ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.രാത്രിയില്‍ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

Latest