Kerala
മലപ്പുറം പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍; സര്‍ക്കാര്‍ കത്ത് പരസ്യപ്പെടുത്തി
മുഖ്യമന്ത്രിയുടെ വിശദീകരണം മനസ്സിലാകുന്നില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നാണ് കത്തില്‍ പറയുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യമാണ് നടന്നതെന്നും പറയുന്നു. ഇതില്‍ വൈരുധ്യമുണ്ട്.

തിരുവനന്തപുരം | മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കത്ത് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പരസ്യപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിശദീകരണം മനസ്സിലാകുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നാണ് കത്തില്‍ പറയുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യമാണ് നടന്നതെന്നും പറയുന്നു. ഇതില്‍ വൈരുധ്യമുണ്ട്.
27 ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴാണ് മറുപടി ലഭിച്ചത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. അതിനാലാണ് ഉദ്യോഗസ്ഥരെ അയക്കാഞ്ഞത്. ഗവര്‍ണറെ ഇക്കാര്യം അറിയിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കില്ലേ? ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡി ജി പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.