Connect with us

Kerala

ദേശവിരുദ്ധർ ആരെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍

ശ്രദ്ധയില്‍പ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കണം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവർണർ കുറ്റപ്പെടുത്തി.

ദേശവിരുദ്ധ  പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ശ്രദ്ധയില്‍പ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

ദേശവിരുദ്ധര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു.ആരാണ് ഇതിന് പിന്നില്‍ .എന്തുകൊണ്ടാണ് ഈ വിവരം തന്നെ അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

 

---- facebook comment plugin here -----

Latest