Connect with us

Kerala

മലപ്പുറത്ത് വാഹനത്തിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞ സംഭവം; പരാതിയില്‍ നിന്ന് പിന്മാറി അധ്യാപകര്‍

സംഭവത്തില്‍ കേസ് എടുക്കേണ്ടന്നെും വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും അധ്യാപകര്‍ പോലീസിനോട് പറഞ്ഞു

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ വാഹനത്തിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയില്‍ നിന്ന് പിന്മാറി അധ്യാപകര്‍. സംഭവത്തില്‍ കേസ് എടുക്കേണ്ടന്നെും വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും അധ്യാപകര്‍ പോലീസിനോട് പറഞ്ഞു. മലപ്പുറം ചെണ്ടപ്പുറായ എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്റെ കാറിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത്.

പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള പകയാണ് വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത് എന്നാണ് വിവരം. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് മൂന്ന് വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ പടക്കമെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

 

 

Latest